Posts

Image
സഹവാസ ക്യാമ്പ്   വിസ്മയക്കൂടാരം         ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള 2017 ലെ "വിസ്മയക്കൂടാരം " സഹവാസ ക്യാമ്പ് ഡിസംബര്‍ 31 ന് ചൊക്ലി യു പിയിലും ജനുവരി 1 ന് ചൊക്ലി ബി ആര്‍ സി യിലുമായി നടന്നു. 30 ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, 14 ജനറല്‍ കുട്ടികള്‍ ,30 രക്ഷിതാക്കളുമുള്‍പ്പെടെ 74 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.      ഉദ്ഘാടച്ചടങ്ങ് കൃത്യം 10 മണിക്ക് തന്നെ ചൊക്ലി യു പി എസ്  എച്ച് എം സുനില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.അധ്യക്ഷനായ ഡി പി ഒ വിശ്വനാഥന്‍ മാസ്റ്റര്‍ പ്രഭാഷണത്തിന് ശേഷം ഉദ്ഘാടകനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീ വി കെ രാകേഷിന് കിരീടമണിയിച്ചു. തുടര്‍ന്ന് ഉദ്ഘാടകന്‍ ക്യമ്പംഗമായ മീരാമുരളിക്ക്  കിരീടമണിയിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍( പാനൂര്‍ നഗരസഭ) ശ്രീ കെ ടി കെ റിയാസ് ,പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീ എ പി രമേഷ്, ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഫൗസി എന്‍ എസ് ,എച്ച് എം ഫോറം സെക്രട്ടറി ശ്രീ ജയതിലക് കെ എന്‍ ,അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി ശ്രീ രാജേഷ് എ എം ,ചൊക്ലി യു പി എസ് പി ടി എ പ്രസിഡന്‍റ്  ശ്രീ
Image
പുസ്തകവണ്ടി പന്ന്യന്നൂര്‍ പഞ്ചായത്ത് ചൊക്ലി സബ്ജില്ലയിലെ  പന്ന്യന്നൂര്‍  പഞ്ചായത്തിന്റെ പുസ്തകവണ്ടിയുടെ ഉദ്ഘാടനം  23-10-2017  ന് ചമ്പാട് വെസ്റ്റ്  യു പി സ്കൂളില്‍ വെച്ച് നടന്നു. സര്‍വ്വശിക്ഷ അഭിയാന്റെ പുസ്തകയാത്ര എന്ന ബാനറോടുകൂടി പുസ്തകവണ്ടി കൃത്യം 10 മണിക്ക് ബി പി ഒ യുടെ നേതൃത്വത്തില്‍ സി ആര്‍ സി സി, ട്രെയിനര്‍ എന്നിവരുമായി സ്കൂള്‍ അസംബ്ലിയില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് നല്‍കിയ പൊതുചടങ്ങില്‍ പുസ്തകം  ഹെഡ്മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി യുടെ തനത് പ്രവര്‍ത്തനമായ "വായനോത്സവം" എന്ന പരിപാടയുടെ ഭാഗമായി 5 വീതം പുസ്തകങ്ങള്‍ ബി ആര്‍ സി ആദ്യത്തെസ്കൂളിന് ബി പി ഒ  കൈമാറി.

മലയാളത്തിളക്കം വിജയപ്രഖ്യാപനം

Image
ചൊക്ലി സബ്ജില്ലയിലെ എസ് എസ് എ പ്രവര്‍ത്തകര്‍ നേരിട്ട് നടത്തുന്ന മലയാളത്തിളക്കം പരിപാടി, "പെരിങ്ങളം" പ‍ഞ്ചായത്തില്‍ 08/08/2017 വിജയപ്രഖ്യാപനം നടന്നു. പഞ്ചായത്തിലെ കാടങ്കുനി യു പി സ്കൂള്‍ ,വിഷ്ണുവിലാസം യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ മലയാളത്തിളക്കം പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുുട്ടികളും മലയാളം എഴുത്ത് ,വായന,മെച്ചപ്പെടുത്താന്‍ കഴി‍ഞ്ഞു.പങ്കെടുത്തകുട്ടികള്‍ സ്വയം മുന്നോട്ട് വന്ന് മലയാളത്തിളക്കത്തെക്കുറിച്ചും അവര്‍ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും അഭിപ്രായം പറഞ്ഞു.വിഷ്ണുവിലാസം യു പി സ്കൂളില്‍ പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ശ്രീ.കെ.പി.രമേശന്‍ വിജയപ്രഖ്യാപനം നടത്തി.     11/08/2017 ന് ചൊക്ലി സബ്ജില്ലയിലെ മലയാളത്തിളക്കം പരിപാടി രണ്ടാമത്തെ സി ആര്‍ സി സി യില്‍  ആരംഭിച്ചു.പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചോതാവൂര്‍ എച്ച് എസ് എസ്  ല്‍ 40 പേരള്ള  രണ്ട് ബാച്ചുകള്‍ പരിശീലനം നടത്തുന്നത്.
മലയാളത്തിളക്കം യു പി വിഭാഗം പെരിങ്ങളം പഞ്ചായത്തില്‍ ആരംഭിച്ചു. .............................. 

പാദവാര്‍ഷീക പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇന്‍ഡന്‍റ് ബി ആര്‍ സി യില്‍ എത്തിക്ക​​ണം

Image
അവധിക്കാല അധ്യാപക പരിശീലനം