സഹവാസ ക്യാമ്പ്  

വിസ്മയക്കൂടാരം

        ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള 2017 ലെ "വിസ്മയക്കൂടാരം " സഹവാസ ക്യാമ്പ് ഡിസംബര്‍ 31 ന് ചൊക്ലി യു പിയിലും ജനുവരി 1 ന് ചൊക്ലി ബി ആര്‍ സി യിലുമായി നടന്നു. 30 ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, 14 ജനറല്‍ കുട്ടികള്‍ ,30 രക്ഷിതാക്കളുമുള്‍പ്പെടെ 74 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

     ഉദ്ഘാടച്ചടങ്ങ് കൃത്യം 10 മണിക്ക് തന്നെ ചൊക്ലി യു പി എസ്  എച്ച് എം സുനില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.അധ്യക്ഷനായ ഡി പി ഒ വിശ്വനാഥന്‍ മാസ്റ്റര്‍ പ്രഭാഷണത്തിന് ശേഷം ഉദ്ഘാടകനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീ വി കെ രാകേഷിന് കിരീടമണിയിച്ചു. തുടര്‍ന്ന് ഉദ്ഘാടകന്‍ ക്യമ്പംഗമായ മീരാമുരളിക്ക്  കിരീടമണിയിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍( പാനൂര്‍ നഗരസഭ) ശ്രീ കെ ടി കെ റിയാസ് ,പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീ എ പി രമേഷ്, ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഫൗസി എന്‍ എസ് ,എച്ച് എം ഫോറം സെക്രട്ടറി ശ്രീ ജയതിലക് കെ എന്‍ ,അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി ശ്രീ രാജേഷ് എ എം ,ചൊക്ലി യു പി എസ് പി ടി എ പ്രസിഡന്‍റ്  ശ്രീ ടി യു ജീവരാജന്‍ ,ചൊക്ലി യു പി എസ് മദര്‍ പി ടി എ പ്രസിഡന്‍റ് ശ്രീമതി ആരിഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ആര്‍ ടി അധ്യാപികയായ ബിന്ദു ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.








Comments

Popular posts from this blog