Posts

Showing posts from November, 2016
Image
പ്രൈമറി  അധ്യാപകർക്കുള്ള ഐ .സി .ടി പരിശീലനം ആരംഭിച്ചു.   ദ്വിദിന പ്രൈമറി അധ്യാപക പരിശീലന പരിപാടി ' കളിപ്പെട്ടി ' ചൊക്ലി ബി.ആർ.സി യിൽ നവംബര് 25 ന് ആരംഭിച്ചു. ഉപജില്ലയിലെ  പ്രൈമറി ക്ലാസ്സുകളിലെ തെരഞ്ഞടുക്കപ്പെട്ട അധ്യാപകർക്കാണ് പരിശീലനം. എ.ഇ.ഓ ശ്രീ. ശ്രീവത്സൻ സർ പരിശീലനം ഉദ്‌ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ ജയപ്രസാദ് സ്വാഗതം പറഞ്ഞു . ഐ.ടി @ സ്കൂൾ  ട്രെയിനർമാരായ ബൈജു മാസ്റ്റർ , ജലീൽ മാസ്റ്റർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു വരുന്നു. പരിശീലനം നാളെ (26 -11 -2016 ) സമാപിക്കും 
Image
സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിപാടി 17-11-2016 മുതൽ ചൊക്ലി ബി ആർ സി യിൽ വെച്ച് നടന്നു വരികയാണ്. പരിപാടിയുടെ ഉദ്‌ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഫൗസി എൻ.എസ് നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി. ശ്രീവത്സൻ അധ്യക്ഷതയും ഡയറ്റ് ഫാക്കൽറ്റി ശ്രീമതി കെ.പി. പുഷ്പ പരിപാടിയുടെ വിശദീകരണവും നടത്തി. ഉപജില്ലയിലെ 40 പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി. ഡയറ്റ് ഫാക്കൽറ്റി ശ്രീമതി കെ.പി. പുഷ്പ, ബി.ആർ.സി ട്രൈയിനർ ശ്രീ.ജയപ്രസാദ് നാണു, അണിയാരം സൗത്ത് എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. പി.കെ. സുരേഷ് ബാബു എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്   

എന്നോടൊപ്പം (ഭിന്നശേഷീ -വിദ്യാർത്ഥികൾക്ക് പഠനപിന്തുണയുമായി ക്ലാസ് റൂം വീട്ടിലേക്ക് )

Image
-  2016  നവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് ചൊക്ലി ബി ആർ സി സംഘടിപ്പിച്ച പരിപാടിയാണ്‌ ' എന്നോടൊപ്പം '. ജി യു പി എസ്‌ പുതുശേരി യിലെ ഹംന ഫാത്തിമ എന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് പഠന പിന്തുണയുമായി ക്ലാസ് റൂം അനുഭവങ്ങൾ വീട്ടിൽ വക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അതിനു വേണ്ടി ഹംനയുടെ ക്ലാസ്സിലെ കുട്ടികളും അധ്യാപികയും ചൊക്ലി ബി ആർ സിചുമതല വഹിക്കുന്ന ഡയറ്റ് ഫാക്കൽറ്റിയും ബി ആർ സി പ്രതിനിധികളും കൂടി കുട്ടിയുടെ വീട് സന്ദർശിക്കു.കയും അവിടെ വെച്ച് ക്ലാസധ്യാപിക ഗണിതത്തിലെ വ്യാപ്തം എന്ന പാഠഭാഗത്തിലെ മുന്നൊരുക്ക പ്രവർത്തനം നടത്തുകയും  ചെയ്തു. പരമാവധി പഠനോപകരണങ്ങളും വർക് ഷീറ്റുകളും പ്രയോജനപ്പെടുത്തി. കുട്ടിക്ക് വളരെയധികം സന്തോഷം നല്കാൻ സാധിച്ചു. ബി പി ഒ  ജയതിലകൻ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പുഷ്പ ടീച്ചർ എന്നിവർ ശിശുദിന സന്ദേശം നൽകി. ബി പി ഒ രക്ഷിതാവുമായി സംസാരിച് പ്രസ്തുത പരിപാടിയെക്കുറിച്ചുള്ള അഭിപ്രായംആരാഞ്ഞു. ഹംനയ്ക്ക് വളരെയധികം സന്തോഷം നൽകുന്ന പ്രവർത്തനമാണ് ബി ആ ർ സി യുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് രക്ഷിതാവ്‌ അഭിപ്രായപ്പെട്ടു. തുടർന്ന് കു

സ്പെഷ്യലിസ്റ്റ് അധ്യാപക ഇന്റർവ്യൂ നവംബർ 15 ,16 ,17 ന്

Image
Image
പഠന പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നവംബർ 5 നു നടന്ന അധ്യാപക ക്ലസ്റ്റർ പരിശീലനം വിജയകരമായി പര്യവസാനിച്ചു. ഒന്നാം പാദവാർഷിക മൂല്യനിർണയ പ്രവർത്തനങ്ങളുടെ അവലോകനവും തുടർന്ന് അധ്യാപകർ  നടത്തിയ പഠനങ്ങളുടെ സെമിനാർ അവതരണവും പുതുമയാർന്നതും തുടർഫലങ്ങൾ ഉണ്ടാക്കുന്നതുമായിരുന്നു. കുട്ടികളുടെ പ്രയാസ മേഖലകളെ ലളിതവത്കരണത്തിന് ഉദ്ദേശിച്ചു തയ്യാറാക്കി, ട്രൈ ഔട്ട് ചെയ്ത് ഫലം വിശകലം ചെയ്ത് മെച്ചപ്പെടുത്തിയ മാന്വലുകൾ അവതരിപ്പിക്കപ്പെട്ടു. കലാ - പ്രവൃത്തി പരിചയ - കായികാരോഗ്യ മേഖലകളിൽ നടക്കുന്ന അർദ്ധ വാർഷിക മൂല്യനിർണയ പ്രവർത്തനങ്ങളെ മനസിലാക്കി. ഉത്തരവാദിത്തങ്ങൾ അറിഞ്ഞു, പ്ലാസ്റ്റിക് ബോധവത്കരണ പരിപാടികൾ ഏറ്റെടുത്തു.  സ്കൂൾ വികസന പദ്ധതികളെക്കുറിച്ചും നിലവിലെ പുരോഗതികളും വിലയിരുത്തപ്പെട്ടു.

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ

SARVA SHIKSHA ABHIYAN – CHOKLI BRC 2016 NOVEMBER 5 - CLUSTER TRAINING CENTRES CLASS /SUBJECT BATCH VENUE PANCHAYATH CLASS I 1 RVHSS CHOKLI , NEWMAHE & KARIYAD 2 PANNIANNUR & PERINGALAM CLASS II 1 CHOKLI , NEWMAHE & KARIYAD 2 PANNIANNUR & PERINGALAM CLASS III 1 CHOKLI , NEWMAHE & KARIYAD 2 PANNIANNUR & PERINGALAM CLASS IV 1 CHOKLI , NEWMAHE & KARIYAD 2 PANNIANNUR & PERINGALAM LP ARABIC 1 ALL PANCHAYATH UP MATHS 1 ALL PANCHAYATH UP SOCIAL SCIENCE 1 ALL PANCHAYATH UP BASIC SCIENCE 1 ALL PANCHAYATH UP HINDI 1