എന്നോടൊപ്പം (ഭിന്നശേഷീ -വിദ്യാർത്ഥികൾക്ക് പഠനപിന്തുണയുമായി ക്ലാസ് റൂം വീട്ടിലേക്ക് )




2016  നവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് ചൊക്ലി ബി ആർ സി സംഘടിപ്പിച്ച പരിപാടിയാണ്‌ ' എന്നോടൊപ്പം'. ജി യു പി എസ്‌ പുതുശേരി യിലെ ഹംന ഫാത്തിമ എന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് പഠന പിന്തുണയുമായി ക്ലാസ് റൂം അനുഭവങ്ങൾ വീട്ടിൽ വക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അതിനു വേണ്ടി ഹംനയുടെ ക്ലാസ്സിലെ കുട്ടികളും അധ്യാപികയും ചൊക്ലി ബി ആർ സിചുമതല വഹിക്കുന്ന ഡയറ്റ് ഫാക്കൽറ്റിയും ബി ആർ സി പ്രതിനിധികളും കൂടി കുട്ടിയുടെ വീട് സന്ദർശിക്കു.കയും അവിടെ വെച്ച് ക്ലാസധ്യാപിക ഗണിതത്തിലെ വ്യാപ്തം എന്ന പാഠഭാഗത്തിലെ മുന്നൊരുക്ക പ്രവർത്തനം നടത്തുകയും  ചെയ്തു. പരമാവധി പഠനോപകരണങ്ങളും വർക് ഷീറ്റുകളും പ്രയോജനപ്പെടുത്തി. കുട്ടിക്ക് വളരെയധികം സന്തോഷം നല്കാൻ സാധിച്ചു. ബി പി ഒ  ജയതിലകൻ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പുഷ്പ ടീച്ചർ എന്നിവർ ശിശുദിന സന്ദേശം നൽകി. ബി പി ഒ രക്ഷിതാവുമായി സംസാരിച് പ്രസ്തുത പരിപാടിയെക്കുറിച്ചുള്ള അഭിപ്രായംആരാഞ്ഞു. ഹംനയ്ക്ക് വളരെയധികം സന്തോഷം നൽകുന്ന പ്രവർത്തനമാണ് ബി ആ ർ സി യുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് രക്ഷിതാവ്‌ അഭിപ്രായപ്പെട്ടു. തുടർന്ന് കുട്ടിക്ക് ഒരു സ്നേഹോപഹാരവും എല്ലാവര്ക്കും മധുര വിതരണവും നടത്തി. റിസോഴ്സ് ടീച്ചർ ശ്രീമതി ശ്രീലത, ട്രൈയിനർ ശ്രീ. ജയപ്രസാദ് നാണു , കുട്ടികൾ എന്നിവർ  കലാപരിപാടികളും അവതരിപ്പിച്ചു. ഇത്തരം അനുഭവങ്ങൾ നല്‌കുന്നതു വഴി സി.ഡബ്ലു.എസ് .എൻ  കുട്ടികൾക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന ധാരണ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ്സധ്യാപികയ്ക്കും ബോധ്യപ്പെടുത്താൻ ഈ സന്ദർശനം വഴി കഴിഞ്ഞിട്ടുണ്ട് .








Comments

Post a Comment

Popular posts from this blog