പഠന പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നവംബർ 5 നു നടന്ന അധ്യാപക ക്ലസ്റ്റർ പരിശീലനം വിജയകരമായി പര്യവസാനിച്ചു. ഒന്നാം പാദവാർഷിക മൂല്യനിർണയ പ്രവർത്തനങ്ങളുടെ അവലോകനവും തുടർന്ന് അധ്യാപകർ നടത്തിയ പഠനങ്ങളുടെ സെമിനാർ അവതരണവും പുതുമയാർന്നതും തുടർഫലങ്ങൾ ഉണ്ടാക്കുന്നതുമായിരുന്നു. കുട്ടികളുടെ പ്രയാസ മേഖലകളെ ലളിതവത്കരണത്തിന് ഉദ്ദേശിച്ചു തയ്യാറാക്കി, ട്രൈ ഔട്ട് ചെയ്ത് ഫലം വിശകലം ചെയ്ത് മെച്ചപ്പെടുത്തിയ മാന്വലുകൾ അവതരിപ്പിക്കപ്പെട്ടു. കലാ - പ്രവൃത്തി പരിചയ - കായികാരോഗ്യ മേഖലകളിൽ നടക്കുന്ന അർദ്ധ വാർഷിക മൂല്യനിർണയ പ്രവർത്തനങ്ങളെ മനസിലാക്കി. ഉത്തരവാദിത്തങ്ങൾ അറിഞ്ഞു, പ്ലാസ്റ്റിക് ബോധവത്കരണ പരിപാടികൾ ഏറ്റെടുത്തു. സ്കൂൾ വികസന പദ്ധതികളെക്കുറിച്ചും നിലവിലെ പുരോഗതികളും വിലയിരുത്തപ്പെട്ടു.
സഹവാസ ക്യാമ്പ് വിസ്മയക്കൂടാരം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള 2017 ലെ "വിസ്മയക്കൂടാരം " സഹവാസ ക്യാമ്പ് ഡിസംബര്‍ 31 ന് ചൊക്ലി യു പിയിലും ജനുവരി 1 ന് ചൊക്ലി ബി ആര് സി യിലുമായി നടന്നു. 30 ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, 14 ജനറല്‍ കുട്ടികള്‍ ,30 രക്ഷിതാക്കളുമുള്‍പ്പെടെ 74 പേര് ക്യാമ്പില്‍ പങ്കെടുത്തു. ഉദ്ഘാടച്ചടങ്ങ് കൃത്യം 10 മണിക്ക് തന്നെ ചൊക്ലി യു പി എസ് എച്ച് എം സുനില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.അധ്യക്ഷനായ ഡി പി ഒ വിശ്വനാഥന് മാസ്റ്റര്‍ പ്രഭാഷണത്തിന് ശേഷം ഉദ്ഘാടകനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ വി കെ രാകേഷിന് കിരീടമണിയിച്ചു. തുടര്‍ന്ന് ഉദ്ഘാടകന്‍ ക്യമ്പംഗമായ മീരാമുരളിക്ക് കിരീടമണിയിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്( പാനൂര്‍ നഗരസഭ) ശ്രീ കെ ടി കെ റിയാസ് ,പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീ എ പി രമേഷ്, ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഫൗസി എന്‍ എസ് ,എച്ച് എം ഫോറം സെക്രട്ടറി ശ്രീ ജയതിലക് കെ എന്‍ ,അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ട...
Comments
Post a Comment