സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിപാടി 17-11-2016 മുതൽ ചൊക്ലി ബി ആർ സി യിൽ വെച്ച് നടന്നു വരികയാണ്. പരിപാടിയുടെ ഉദ്ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഫൗസി എൻ.എസ് നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി. ശ്രീവത്സൻ അധ്യക്ഷതയും ഡയറ്റ് ഫാക്കൽറ്റി ശ്രീമതി കെ.പി. പുഷ്പ പരിപാടിയുടെ വിശദീകരണവും നടത്തി. ഉപജില്ലയിലെ 40 പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി. ഡയറ്റ് ഫാക്കൽറ്റി ശ്രീമതി കെ.പി. പുഷ്പ, ബി.ആർ.സി ട്രൈയിനർ ശ്രീ.ജയപ്രസാദ് നാണു, അണിയാരം സൗത്ത് എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. പി.കെ. സുരേഷ് ബാബു എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്
സഹവാസ ക്യാമ്പ് വിസ്മയക്കൂടാരം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള 2017 ലെ "വിസ്മയക്കൂടാരം " സഹവാസ ക്യാമ്പ് ഡിസംബര്‍ 31 ന് ചൊക്ലി യു പിയിലും ജനുവരി 1 ന് ചൊക്ലി ബി ആര് സി യിലുമായി നടന്നു. 30 ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, 14 ജനറല്‍ കുട്ടികള്‍ ,30 രക്ഷിതാക്കളുമുള്‍പ്പെടെ 74 പേര് ക്യാമ്പില്‍ പങ്കെടുത്തു. ഉദ്ഘാടച്ചടങ്ങ് കൃത്യം 10 മണിക്ക് തന്നെ ചൊക്ലി യു പി എസ് എച്ച് എം സുനില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.അധ്യക്ഷനായ ഡി പി ഒ വിശ്വനാഥന് മാസ്റ്റര്‍ പ്രഭാഷണത്തിന് ശേഷം ഉദ്ഘാടകനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ വി കെ രാകേഷിന് കിരീടമണിയിച്ചു. തുടര്‍ന്ന് ഉദ്ഘാടകന്‍ ക്യമ്പംഗമായ മീരാമുരളിക്ക് കിരീടമണിയിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്( പാനൂര്‍ നഗരസഭ) ശ്രീ കെ ടി കെ റിയാസ് ,പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീ എ പി രമേഷ്, ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഫൗസി എന്‍ എസ് ,എച്ച് എം ഫോറം സെക്രട്ടറി ശ്രീ ജയതിലക് കെ എന്‍ ,അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ട...
Comments
Post a Comment