മലയാളത്തിളക്കം മൂന്ന് , നാല് ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതി ന് വേണ്ടി സർവ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലുള്ള മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി. 18 കുട്ടികളും 26 അധ്യാപകരും പങ്കെടുത്തു . ചൊക്ലി ബി ആർ സി യിൽ വെച്ചു 01 -02 -2017 നു ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ. രാകേഷ് "മലയാളത്തിളക്കം" പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി.ശ്രീവത്സൻ അധ്യക്ഷതയും ബി പി ഒ രഹാന കാദർ സ്വാഗതും പറഞ്ഞ ചടങ്ങിൽ ഡയറ്റ് ഫാക്കൽറ്റി പുഷ്പ ടീച്ചർ ആശംസ അർപ്പിച്ച സംസാരിച്ചു. . സുമതി ( ട്രെയിനര്‍ കണ്ണൂർ നോർത്ത് ബി.ആർ.സി ), ഷാലി .കെ (സി.ആർ.സി.സി) എന്നിവര്‍ ആര്‍.പിമാരായി ട്രൈഔട്ട് ക്ലാസിന് നേതൃത്വം നല്‍കുന്നു.
Posts
Showing posts from February, 2017
- Get link
- X
- Other Apps
അമ്മ അറിയാൻ സർവ ശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അമ്മമാര്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ക്ലാസ് "അമ്മ അറിയാന്‍" വിദ്യാഭവൻ,ബി.ആര്‍.സി. ഹാള്‍, ജി യു പി.എസ കരിയാട്, പൂക്കോം എം.എൽ.പി, പന്നിയന്നുർ വിദ്യാവിലാസിനി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. ബി.ആര്‍.സി. ഹാളിൽ വെച്ച് നടന്ന പരിശീലനം ചൊക്ലി പഞ്ചായത്ത് മെമ്പർ ശ്രീമതി.എം എസ.ഫൗസിയ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ശരിയായ ആഹാര ശീലം, ആരോഗ്യശുചിത്വം, കുടുംബാന്തരീക്ഷം കുട്ടിയുടെ പഠനത്തെ എങ്ങനെ ബാധിക്കുന്നു, കുട്ടികള്‍ അകപ്പെട്ടുപോകാനിടയുള്ള സാമൂഹിക തിന്മകളെക്കുറിച്ചും ചതിക്കുഴികളെപ്പറ്റിയും രക്ഷിതാക്കളെ ബോധവത്കരിക്കാൻ, കുട്ടിക്ക് പഠന പിന്‍തുണ നല്‍കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നീ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. രക്ഷിതാക്കള്‍ വളരെ താല്‍പര്യത്തോടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ ഉണ്ടാവണമെന്ന് മിക്ക രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
- Get link
- X
- Other Apps
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചൊക്ലി ബി.ആര്‍.സി. പരിധിയിലെ 72 വിദ്യാലയങ്ങളിലും സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വിദ്യാലയത്തിലും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നല്ല പ്രാതിനിഥ്യം ഉണ്ടായിരുന്നു.വരും ദിവസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ഹരിത വല്‍ക്കരണത്തിനും പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനും തുടക്കമായി. വിവിധ വിദ്യാലയങ്ങളിലായി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി . കെ.വി.റംല ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ട് മാരായ ശ്രീ. വി.കെ.രാകേഷ്, ശ്രീമതി.എ.ശൈലജ, വൈസ് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിലർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കാളികളായി. ഉപജില്ലാ ഓഫീസര്‍ ശ്രീമതി.കെ.വി.ശ്രീവത്സൻ , ബി.പി.ഓ, ബി.ആര്‍.സി. പ്രവര്‍ത്തകര്‍ എന്നിവര്‍ പല വിദ്യാലയങ്ങളിലായി പങ്കെടുത്തു.