ചൊക്ലി ബി.ആര്‍.സി. പരിധിയിലെ 72 വിദ്യാലയങ്ങളിലും സംരക്ഷണ പ്രതിജ്ഞ എടുത്തു.
ഓരോ വിദ്യാലയത്തിലും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നല്ല പ്രാതിനിഥ്യം ഉണ്ടായിരുന്നു.വരും ദിവസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ
രൂപരേഖ തയ്യാറാക്കി. ഹരിത വല്‍ക്കരണത്തിനും പ്ലാസ്റ്റിക്ക്
ഒഴിവാക്കുന്നതിനും തുടക്കമായി.
വിവിധ വിദ്യാലയങ്ങളിലായി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി . കെ.വി.റംല ടീച്ചര്‍,
പഞ്ചായത്ത് പ്രസിഡണ്ട് മാരായ ശ്രീ. വി.കെ.രാകേഷ്, ശ്രീമതി.എ.ശൈലജ, വൈസ് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിലർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കാളികളായി. ഉപജില്ലാ ഓഫീസര്‍ ശ്രീമതി.കെ.വി.ശ്രീവത്സൻ , ബി.പി.ഓ,
ബി.ആര്‍.സി. പ്രവര്‍ത്തകര്‍ എന്നിവര്‍ പല വിദ്യാലയങ്ങളിലായി പങ്കെടുത്തു.
Comments
Post a Comment