അമ്മ അറിയാൻ 
 
സർവ ശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അമ്മമാര്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ക്ലാസ് "അമ്മ അറിയാന്‍"  വിദ്യാഭവൻ,ബി.ആര്‍.സി. ഹാള്‍, ജി യു പി.എസ കരിയാട്, പൂക്കോം എം.എൽ.പി, പന്നിയന്നുർ വിദ്യാവിലാസിനി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. ബി.ആര്‍.സി. ഹാളിൽ വെച്ച് നടന്ന പരിശീലനം ചൊക്ലി പഞ്ചായത്ത് മെമ്പർ ശ്രീമതി.എം എസ.ഫൗസിയ   ഉദ്ഘാടനം ചെയ്തു.
     കുട്ടികളിലെ ശരിയായ ആഹാര ശീലം, ആരോഗ്യശുചിത്വം, കുടുംബാന്തരീക്ഷം കുട്ടിയുടെ പഠനത്തെ എങ്ങനെ ബാധിക്കുന്നു,   കുട്ടികള്‍ അകപ്പെട്ടുപോകാനിടയുള്ള സാമൂഹിക തിന്മകളെക്കുറിച്ചും ചതിക്കുഴികളെപ്പറ്റിയും രക്ഷിതാക്കളെ ബോധവത്കരിക്കാൻ, കുട്ടിക്ക് പഠന പിന്‍തുണ നല്‍കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നീ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
                 രക്ഷിതാക്കള്‍ വളരെ താല്‍പര്യത്തോടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ ഉണ്ടാവണമെന്ന് മിക്ക രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.




 
          

Comments

Popular posts from this blog

നവംബർ 5 - ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ