നിറച്ചാർത് ദ്വിദിന സഹവാസ ക്യാമ്പ് ഭിന്നശേഷി കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പ് ' നിറച്ചാർത്' 2016 ഡിസംബർ 26, 27 തിയ്യതികളിലായി ചൊക്ലി ബി ആർ സി യിൽ ......... നിറച്ചാർത് സർട്ടിഫിക്കറ്റ് ബാഡ്ജ് നിറച്ചാർത് - ഉദ്‌ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ രാഗേഷ് നിർവഹിക്കുന്നു
Posts
Showing posts from December, 2016
- Get link
- X
- Other Apps
പ്രഥമാധ്യാപക പരിശീലനം ചൊക്ലി ഉപജില്ലാ 'മുകുളം ' ഒന്നാം പാദവാർഷിക അവലോകനം ബി.ആർ സി യിൽ നടന്നു. ഉപജില്ലയിലെ 6 ഹൈസ്കൂളുകളിൽ നിന്നായി പ്രഥമാധ്യാപകർ, പി.ടി.എ പ്രെസിഡന്റുമാർ എസ്.ആർ .ജി കൺവീനർമാർ എന്നിവർ പങ്കെടുത്ത യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ ശ്രീ.ജയപ്രസാദ് നാണു സ്വാഗതം പറഞ്ഞ യോഗത്തിൽ ബി.പി.ഓ ശ്രീ.പി.കെ.ജയതിലകൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചർ പുഷ്പ ടീച്ചർ ഒന്നാം പാദവാർഷിക അവലോകനത്തിനും ചർച്ചയ്ക്കും നേതൃത്വം നൽകി.
- Get link
- X
- Other Apps
ചിറകുള്ള ചങ്ങാതിമാർ ഡിസംബർ 3 ,4 തിയ്യതികളിലായി 'ചിറകുള്ള ചങ്ങാതിമാർ' എന്ന പേരിൽ കലാമേളയും കായികമേളയും സമുചിതമായ പരിപാടികളോടെ ചൊക്ലി ബി ആർ സി ആചരിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത് മെമ്പർ ശ്രീ.പദ്മനാഭൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീമതി . ചിത്രവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാനൂർ മുൻസിപ്പൽ കൗൺസിലർ ശ്രീമതി.ഉമൈസ തിരുവമ്പാടി, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പുഷ്പ കെ.പി, അക്കാഡമിക് കൗൺസിൽ സെക്രട്ടറി ശ്രീ.എ.എം.റാജേഷ് എന്നിവർ ആശംസയർപ്പിച്ച സംസാരിച്ചു. ബി.ആർ.സി ട്രെയിനർ ശ്രീമതി.ആൻസി .എ.എസ് സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി. ശ്രീലത നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
- Get link
- X
- Other Apps
ലോക വിഭിന്ന ശേഷി ദിനം ലോക വിഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ചു ഡിസംബർ 2 ബി ആർ സി തലത്തിൽ സമൂഹ ചിത്രരചന നടത്തി. അധ്യാപകർ, രക്ഷിതാക്കൾ,കുട്ടികൾ,ജനപ്രതിനിധികൾ എന്നിവരടക്കം 80 പേര് പരിപാടിയിൽ പങ്കെടുത്തു. പന്നി യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.ശൈലജ ചിത്രരചനയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ..കെ.വി.ശ്രീവത്സൻ, മാരങ്കണ്ടി എ ൽ.പി സ്കൂൾ അധ്യാപകൻ ശ്രീ. സുനിൽ ബാൽ എന്നിവർ ചിത്രരചനയ്ക് നേതൃത്വം നൽകി .