പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
Posts
Showing posts from January, 2017
- Get link
- X
- Other Apps
ജ്വാല തീയറ്റർ ക്യാമ്പ് പെൺകുട്ടികളുടെ വിഭാഗത്തിനുള്ള ജ്വാല തീയറ്റർ ക്യാമ്പ് 2017 ജനുവരി 6 ,7 തീയതികളിൽ പുളിയനംപ്രം യു പി സ്കൂളിൽ വെച്ച് നടന്നു. പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അധ്യക്ഷതയും വഹിച്ച ക്യാമ്പിന് ബി.പി.ഓ ശ്രീമതി രഹാന കാദർ , പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കരിയാട് സി.ആർ.സി പരിധിയിലെ സ്കൂളുകളിലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വാർഡ് കൗൺസിലോർ ശ്രീമതി ജാഫ്നാസ് ബഷീർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സ്കൂൾ അധ്യാപകൻ റാസിഖിന്റെ മാജിക് ജ്വാല ക്യാമ്പ് പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല ഉദ്‌ഘാടനം ചെയ്യുന്നു.
- Get link
- X
- Other Apps
ഒത്തുപിടിക്കാം മുന്നേറാം ........... മാതൃക സി പി ടി എ ഓറിയെന്റഷന് പൊതുവിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവും സാമൂഹികവുമായ മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യ൦ സാക്ഷാത്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും നിരവധി പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണ് .ഈ ലക്ഷ്യം മുൻനിർത്തി മുഴുവൻ വിദ്യാലയങ്ങളിലും ഫലപ്രദമായ ക്ലാസ് പി ടി എ നടത്തുന്നതിനായി SSA ആവിഷ്കരിച്ച പരിപാടി ഒത്തുപിടിക്കാം മുന്നേറാം എസ് ആർ ജി ഓറിയന്റഷന് പരിപാടി ചൊക്ലി ബി.ആർ.സി യിൽ വെച്ച് 05-01-2017 നു നടന്നു. ചൊക്ലി, കരിയാട് സി ആർ സിതല പരിശീലനത്തിൽ ട്രെയിനർ ജയപ്രസാദ് നാണു സെഷനുകൾ കൈകാര്യം ചെയ്തു. പന്ന്യന്നൂർ, പെരിങ്ങളം സി ർ സി യിൽ സി.ആർ.സി കോർഡിനേറ്റർ ഷാലി ക്ലാസ്സെടുത്തു . ഈ പരിശീലനത്തിലൂടെ മാതൃക CPTA നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു .
- Get link
- X
- Other Apps
AWP & B 2017-18 വർഷത്തെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്കുള്ള പരിശീലനം 04-01 -2017 ന് ചൊക്ലി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സബ്ജില്ലയിലെ 69 പ്രധാനാധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. 2017 -18 വാർഷിക പദ്ധതിയുടെ സ്‌കൂൾ പ്ലാൻ ഫോർമാറ്റ് പരിചയപ്പെടലും ശാലസിദ്ധി പഠന വിശദീകരണവും ബി.പി.ഓ ശ്രീമതി. രഹാന കാദർ വിശദീകരിച്ചു.
- Get link
- X
- Other Apps
മദ്രസ അധ്യാപക പരിശീലനം ചൊക്ലി ബി.ആർ.സി പരിധിയിലെ മദ്രസ അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം 2017 ജനുവരി 3, 4 തിയ്യതികളിലായി ബി.ആർ.സി ഹാളിൽ നടന്നു. പരിശീലനത്തിന്റെ ഉദ്‌ഘാടനം പാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.വി.റംല നിർവഹിച്ചു. പി .കെ.ജയതിലകൻ സ്വാഗതവും ട്രെയിനർ ശ്രീ ജയപ്രസാദ് നാണു അധ്യക്ഷതയും വഹിച്ചു. 36 പേര് പരിശീലനത്തിൽ പങ്കാളികളായി.